ചേർത്തല: ഗുരുനാരായണ സേവാനികേതന്റെ ശ്രീനാരായണ ധർമ്മ പ്രചാരക പരിശീലന പദ്ധതിയുടെ ഭാഗമായുള്ള ഗുരുദേവ ദർശന പഠന ക്ലാസ് ജനുവരി 2 മുതൽ ചേർത്തലയിൽ ആരംഭിക്കും. മാസത്തിലെ രണ്ടും നാലും ഞായറാഴ്ച്ചകളിലായി 36 ക്ലാസുകൾ ഉൾക്കൊള്ളുന്നതാണ് പ്രാഥമിക പഠനം. ഗുരുദേവ കൃതികൾ, ശ്രീനാരായണ ധർമ്മം, 'ഉപനിഷത്, സത്സംഗങ്ങൾ എന്നിവയാണ് പാഠ്യവിഷയങ്ങൾ. ആചാര്യ കെ.എൻ. ബാലാജി ക്ലാസുകൾ നയിക്കും.രജിസ്‌ട്രേഷനായി 9747484620 എന്ന നമ്പരിൽ ബന്ധപ്പെടുക.