thycattusery-block

പൂച്ചാക്കൽ : പരിസ്ഥിതി ദിനത്തിൽ ഒരു ലക്ഷം വൃക്ഷത്തൈ നട്ടു പിടിപ്പിക്കാൻ തയ്യാറെടുത്ത് തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത്. സംസ്ഥാനത്ത് ആദ്യമായാണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ ബൃഹത്തായ വനവൽക്കരണ പരിപാടി ലക്ഷ്യമിടുന്നത്. പള്ളിപ്പുറം, തൈക്കാട്ടുശേരി, പാണാവള്ളി, പെരുമ്പളം, അരൂക്കുറ്റി എന്നീ പഞ്ചായത്തുകളിലെ പൊതു സ്ഥലങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും.

പാണാവള്ളി ഗ്രാമപഞ്ചായത്തിലെ ആഫീസ് പറമ്പ് കോളനിയിൽ പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.പ്രമോദ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യാസന്തോഷ് അദ്ധ്യക്ഷയായി. ബ്ലോക്ക് ഡെവലപ്പ്മെൻ്റ് ഓഫീസർ പി.വി.സിസിലി സ്വാഗതം പറഞ്ഞു . ജോയിന്റ് കോർഡിനേറ്റർ കെ.കെ.ഷൈജു, ഡെപ്യൂട്ടി കൺസർവേറ്റർ ഫോറസ്റ്റ് ഓഫീസർ കെ.സജി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.പി.വിനോദ് കുമാർ, ശോഭന എന്നിവർ സംസാരിച്ചു.