കായംകുളം :മാവേലിക്കരയിൽ ടി.കെ മാധവൻ സ്മാരക നഗരസഭാ പാർക്കിൽ ടി.കെ മാധവന്റെ പ്രതിമ സ്ഥാപിയ്ക്കുന്ന വിഷയം നഗരസഭാ കൗൺസിൽ പരിഗണിക്കവേ കൗൺസിലർ നടത്തിയ പരാമർശം മാപ്പർഹിക്കുന്നതല്ലെന്ന് എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ നടത്തിയ പ്രതിക്ഷേധ യോഗത്തിൽ യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ അഭിപ്രായപ്പെട്ടു.തിരുവാർപ്പ് സമരം ലഹളയുടെ രൂപത്തിലേക്ക് മാറിയെങ്കിലും ടി.കെ മാധവന്റെ നേതൃപാടവം ഒന്ന് കൊണ്ട് മാത്രമാണ് രക്തചൊരിച്ചിൽ ഒഴിവായത്. ഇത്തരത്തിൽ സമൂഹത്തിന് വേണ്ടി പ്രവർത്തിച്ച അദ്ദേഹതത്തെ അപമാനിച്ചതിന്റെ ധാർമികത ഏറ്റെടുത്ത് കൗൺസിലർ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും യൂണിയൻ കൗൺസിൽ യോഗം ആവശ്യപ്പെട്ടു.
യൂണിയൻ പ്രസിഡന്റ് വി.ചന്ദ്രദാസ് അദ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കോലത്ത് ബാബു, പനയ്ക്കൽ ദേവരാജൻ , മുനമ്പേൽ ബാബു, സജിത്ത് കുമാർ , വിഷ്ണുപ്രസാദ് ,റ്റി.വി രവി , എൻ.ദേവദാസ് എന്നിവർ പങ്കെടുത്തു