
കുട്ടനാട്: എ.ഐ.വൈ.എഫ് മുട്ടാർ മേഖലാ കൺവെൻഷൻ സംസ്ഥാന സമിതിയംഗം ആർ. അഞ്ജലി ഉദ്ഘാടനം ചെയ്തു. അഖിൽ അദ്ധ്യക്ഷനായി. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ. ഗോപിനാഥൻ മുഖ്യപഭാഷണം നടത്തി. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം മുട്ടാർ ഗോപാലകൃഷ്ണൻ, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് എം. സന്തോഷ് കുമാർ, ജോ. സെക്രട്ടറി ചിക്കു കാരിപ്പറമ്പിൽ, സജീവ് എന്നിവർ സംസാരിച്ചു. പി.കെ. രോഹിത് സ്വാഗതവും സിനു ജോസഫ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി രാഹുൽകൃഷ്ണൻ (പ്രസിഡന്റ്), സിനു ജോസഫ് (സെക്രട്ടറി), അഖിൽ ഓമനക്കുട്ടൻ (വൈസ് പ്രസിഡന്റ്), കെ. പ്രമോദ് (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.