മുഹമ്മ : കാറിൽ സഞ്ചരിച്ചിരുന്ന കുടുംബത്തെ പുത്തനങ്ങാടി കവലക്ക് സമീപം ഗുണ്ടാസംഘം ആക്രമിച്ചു. വൈക്കം തലയോലപ്പറമ്പ് കുഴിപ്പറമ്പിൽ വീട്ടിൽ ഷിയാദും കുടുംബവുമാണ് ആക്രമിക്കപ്പെട്ടത്. ആലപ്പുഴയിലെ ബന്ധു വീട്ടിൽ വന്നിട്ട് രാത്രിയിൽ മടങ്ങി പോകുന്ന വഴിയിലാണ് അഞ്ചംഗ സംഘം ഇവരെ ആക്രമിച്ചത്. കാറിൽ ഷിയാദിനൊപ്പം ഭാര്യയും രണ്ട് മക്കളുമാണ് ഉണ്ടായിരുന്നത്. അക്രമികൾ പല കേസുകളിലും പ്രതികളാണ്. കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ മുഹമ്മ പൊലീസിൽ ഷിയാദും കുടുംബവും പരാതി നൽകി

.