bjp

ചാരുംമൂട്: കെ ​- റെയിൽ വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ബി.ജെ.പി നൂറനാട് പഞ്ചായത്ത് കമ്മിറ്റി നടത്തുന്ന ഗൃഹസമ്പർക്കം നൂറനാട് കിടങ്ങയം വാർഡിൽ നിന്ന് ആരംഭിച്ചു. മാവേലിക്കര മണ്ഡലം വൈസ് പ്രസിഡന്റ്‌ കെ.ആർ. പ്രദീപ് ഉദ്ഘാടനം ചെയ്തു. കിടങ്ങയം വാർഡ് പ്രസിഡന്റ്‌ സന്തോഷ് കുമാർ അദ്ധ്യക്ഷനായി. മാവേലിക്കര മണ്ഡലം സെക്രട്ടറി അശോക് ബാബു മുഖ്യ പ്രഭാഷണം നടത്തി. നൂറനാട് പഞ്ചായത്ത്‌ കമ്മിറ്റി ജനറൽ സെക്രട്ടറി പരമേശ്വരൻ പിള്ള ബിനു ശിവരാമൻ, ദിലീപ് കുമാർ, സുരേന്ദ്രൻ പിള്ള, രാമകൃഷ്ണൻ, സുശീലൻ, സന്ധ്യ തുടങ്ങിയവർ നേതൃത്വം നൽകി.