ഹരിപ്പാട്: ഗോവയിൽ നടന്ന ഓൾ ഇന്ത്യാ പവർലിഫ്ട് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ പിലാപ്പുഴ ഒറ്റത്തെങ്ങിൽ കോളനിയിൽ ലാൽ - ശ്രീജ ദമ്പതികളുടെ മകൾ ജോമോളെ ഹരിപ്പാട് സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ദേശീയ സേവാഭാരതി ജില്ലാ ട്രഷറർ ഗണേഷ് പാളയത്തിൻ, ഹരിപ്പാട് സേവാഭാരതി യൂണിറ്റ് ട്രഷറർ എസ്. ഫ്രാൻസിസ്, കമ്മിറ്റി അംഗങ്ങളായ എസ്. സുരേഷ് ഭവാനി, കെ.ജെ. ജിതേഷ് എന്നിവർ പങ്കെടുത്തു. ഹരിപ്പാട് പായിപ്പാട്ടെ ബ്രദേഴ്സ് ജിംനേഷ്യത്തിലാണ് ജോമോൾ പരിശീലനം നടത്തുന്നത്. ഹരിപ്പാട് നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളേജിലെ ആദ്യവർഷ ബികോം വിദ്യാർത്ഥിനിയാണ്.