ഹരിപ്പാട്: സമസ്ത കേരള വാര്യർ സമാജം ഹരിപ്പാട് യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ മികവ് പുലർത്തിയവർക്ക് ആദരവ് നൽകി. മദ്ദള വിദ്വാൻ കലാമണ്ഡലം അച്യുതവാര്യർ, ചുവർ ചിത്ര രൂപത്തിൽ പുരാണേതിഹാസങ്ങളെ ചിത്രകകഥയായി അവതരിപ്പിച്ച ലീലാ വാര്യർ, സാഹിത്യകാരൻ ഗോവിന്ദ വാര്യർ, ക്വിസ് മാസ്റ്റർ സത്യൻ.ഡി. വാര്യർ എന്നിവർക്കാണ് ആദരവ് നൽകിയത്. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ശ്രീജ കുമാരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കലാധര വാര്യർ അദ്ധ്യക്ഷനായി. മുനിസിപ്പൽ കൗൺസിലർ ലത കണ്ണന്താനം ഉപഹാര സമർപ്പണം നടത്തി. ജില്ലാ പ്രസിഡന്റ് എം.കെ.സി. വാര്യർ, വിജയകുമാര വാര്യർ, ഗോവിന്ദവാര്യർ, ടി. അനിൽകുമാർ എന്നിവർ സംസാരിച്ചു.