
ചേർത്തല: ചേർത്തല ടൗൺ റോട്ടറി ക്ലബും ഗ്രീൻ ഗാർഡൻസ് ആശുപത്രിയും സംയുക്തമായി അരകോടിയോളോം രൂപ ചെലവഴിച്ച് രക്ത ഘടകങ്ങളെ വേർതിരിക്കാനുള്ള യന്ത്റമായ ഫെരിസിസ് യൂണിറ്റ് ചേർത്തല താലൂക്ക് ആശുപത്രിയിൽ സ്ഥാപിച്ചു. മന്ത്റി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ പി. ശ്രീനിവാസൻ അദ്ധ്യക്ഷനായി. ദലീമ ജോജോ എം.എൽ.എ, ക്ലബ് പ്രസിഡന്റ് സുനിൽ തോമസ് ഡിക്രൂസ്, മദർ ജനറൽ സെലിസ്റ്റിന ഫ്രാൻസിസ്, മുൻ റോട്ടറി ഗവർണർമാരായ ശശികുമാർ, ഡോ. തോമസ് വാവാനിക്കുന്നേൽ, ബാബുമോൻ, തണ്ണീർ മുക്കം പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുസുരേഷ്, സാജൻ.ബി. നായർ, വി.എൻ. ബാബു, ഡോ. ടീന ആന്റണി, സന്തോഷ് കുമാർ, എ.സി. വിനോദ് കുമാർ, സേവ്യർ പൊള്ളയിൽ, സിസ്റ്റർ സോണി, ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.