മാവേലിക്കര- ബി.ജെ.പി മാവേലിക്കര മേഖലായോഗം സംസ്ഥാന സെക്രട്ടറി കരമന ജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി വിമൽ രവീന്ദ്രൻ, ജില്ലാ ഭാരവാഹികളായ സജു ഇടക്കല്ലിൽ, കെ.സഞ്ചു, കെ.ജി.കർത്ത, പൊന്നമ്മ സുരേന്ദ്രൻ, ജയശ്രീ അജയകുമാർ, ഡോ.ഗീത, മണ്ഡലം പ്രസിഡന്റുമാരായ അഡ്വ.കെ.കെ.അനൂപ്, പ്രമോദ് കാരക്കാട്, ക്യഷ്ണകുമാർ രാംദാസ്, മഞ്ജു, സതീഷ് കൃഷ്ണർ എന്നിവർ സംസാരിച്ചു.