boat

ആലപ്പുഴ: മത്സ്യബന്ധന യാനങ്ങൾക്ക് മണ്ണെണ്ണ പെർമിറ്റ് നൽകുന്നതിനുള്ള ഏകദിന സംയുക്ത പരിശോധന ജനുവരി 9ന് രാവിലെ 8 മുതൽ വൈകിട്ട് 5വരെ നിശ്ചിത കേന്ദ്രങ്ങളിൽ നടത്തും. പൊതുവിതരണം, ഫിഷറീസ് വകുപ്പുകളും മത്സ്യഫെഡും സംയുക്തമായാണ് പരിശോധന നടത്തുന്നത്. പത്തുവർഷത്തിൽ താഴെ പഴക്കമുള്ള എൻജിനുകൾക്കാണ് പെർമിറ്റ് അനുവദിക്കുന്നത്. യാനങ്ങളുടെ ഫിഷിംഗ് ലൈസൻസ് പുതുക്കിയിരിക്കണം. ഒരാൾക്ക് പരമാവധി രണ്ട് എൻജിനുകൾക്ക് മാത്രമേ പെർമിറ്റ് അനുവദിക്കുകയുള്ളൂവെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.