pra

ആലപ്പുഴ: സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ 20 മുതൽ 24 വരെ ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിൽ ചെറുകിട വ്യവസായ ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും സംഘടിപ്പിക്കും. ജില്ലയിലെ ചെറുകിട വ്യവസായ യൂണിറ്റുകൾ പങ്കെടുക്കും. രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പ്രവർത്തനം. പ്രവേശനം സൗജന്യമാണ്. 21ന് രാവിലെ 11.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യും. നഗരസഭാ അദ്ധ്യക്ഷ സൗമ്യാരാജ് അദ്ധ്യക്ഷയാകും.