
ആലപ്പുഴ: സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ലളതിമായ നടപടിക്രമങ്ങളിലൂടെ അതിവേഗ വ്യക്തിഗത/ ഗ്രൂപ്പ് വായ്പകൾ നൽകുന്നു. 18നും 55നും മദ്ധ്യേ പ്രായമുള്ള നിശ്ചിത വരുമാന പരിധിയിൽ വരുന്ന തൊഴിൽരഹിതരായ വനിതകൾക്ക് അഞ്ച് വർഷ തിരിച്ചടവ് കാലാവധിയിൽ ആറു ശതമാനം പലിശ നിരക്കിൽ ഉദ്യോഗസ്ഥ / വസ്തു ജാമ്യത്തിന്റ അടിസ്ഥാനത്തിലാണ് വ്യക്തിഗത വായ്പ നൽകുന്നത്. www.kswdc.org ൽ അപേക്ഷാ ഫാറം ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ജില്ലാ ഓഫീസിലാണ് നൽകേണ്ടത്. ഫോൺ: 9496015012.