a

മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിലെ തട്ടിപ്പിൽ കുറ്റാരോപിതരായ ഭരണ സമിതിയ്ക്കും ബാങ്ക് ജീവനക്കാർക്കുമൊപ്പം തട്ടിപ്പിന് കൂട്ടു നിന്ന സഹകരണ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും കേസെടുക്കണമെന്ന് സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റും സി.പി.എം മാവേലിക്കര ഏരിയ കമ്മറ്റി അംഗവുമായ ആർ.ഹരിദാസൻ നായർ ആവശ്യപ്പെട്ടു. നിക്ഷേപക കൂട്ടായ്മയുടെ നേതൃത്വത്തിൽ താലൂക്ക് സഹകരണ ബാങ്ക് ഹെഡ് ഓഫീസിനു മുന്നിൽ നടന്ന ഏഴാം ദിന സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിക്ഷേപക കൂട്ടായ്മ കൺവീനർ ബി.ജയകുമാർ അധ്യക്ഷനായി. എം.വിനയൻ, വിനോദ്കുമാർ, രവീന്ദ്രനാഥൻ, വി.ജി.രവീന്ദ്രൻ, ഉമ്മൻ ഇസഹാക്ക്, സുകുമാരക്കുറുപ്പ് എന്നിവർ സംസാരിച്ചു. സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി ബാങ്കിന്റെ ഓലകെട്ടിയമ്പലം ശാഖയ്ക്ക് മുമ്പിൽ നിക്ഷേപക കൂട്ടായ്മ പ്രതിഷേധ പ്രകടനം നടത്തി.