മാവേലിക്കര: മാവേലിക്കര തലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പിൽ അന്വേഷണം ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകർ ഹൈക്കോടതിയിയെ സമീപിച്ചു. 2017ൽ ആരംഭിച്ച ക്രൈംബ്രാഞ്ച് അന്വേഷണം ത്വരിതപ്പെടുത്താനായി 2019ൽ ഹൈക്കോടതി ഇടപെട്ട് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ ചുമതലപ്പെടുത്തിയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ലയെന്നും നിക്ഷേപകർ ആരോപിച്ചു.