ആലപ്പുഴ: പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിൽ ബാങ്ക് ഓഫീസർമാരും ജീവനക്കാരും 16,17 തീയതികളിൽ പണിമുടക്കും. സമരത്തിന് മുന്നോടിയായി ജീവനക്കാർ ഇന്നലെ ആലപ്പുഴ നഗരത്തിൽ പ്രകടനവും ധർണയും നടത്തി. യു.എഫ്.ബി.യു ജില്ലാ കൺവീനർ വി.എസ്.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വിവിധ യൂണിയൻ നേതാക്കളായ ആർ. അനിൽകുമാർ, സി.ജയരാജ്,ടി.രഘുവരൻ തുടങ്ങിയവർ സംസാരിച്ചു. സി.അനന്തകൃഷ്ണൻ,വി.കെ.രമേശൻ,കെ.വി.നിസാർ,അഹമ്മദ്,ആർ.സുനിൽകുമാർ, ഇ.വി.പ്രമോദ്,എസ്.സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.