ചേർത്തല: ചേർത്തല കാർത്ത്യായനി ദേവി ക്ഷേത്രത്തിൽ വരുന്ന രണ്ട് വർഷത്തേയ്ക്കുള്ള ഉപദേശക സമിതിയെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായി സബ് ഗ്രൂപ്പ് ഓഫീസർ അറിയിച്ചു. നിലവിലെ രജിസ്​റ്റേഡ് അംഗങ്ങളെ കൂടാതെ പുതുതായി രജിസ്​റ്റേഡ് അംഗങ്ങളാകാൻ ആഗ്രഹിക്കുന്ന ഭക്തർ 27നകം അപേക്ഷ നൽകണം. കരട് ലിസ്​റ്റ് 31ന് പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങൾക്ക് ദേവസ്വം ഓഫീസുമായി ബന്ധപ്പെടണം.