ചേർത്തല: മുഹമ്മ ചാരമംഗലം തയ്യിൽ ഘണ്ടാകർണസ്വാമി ക്ഷേത്രത്തിൽ മണ്ഡല ചിറപ്പ് മഹോത്സവത്തിന് 16ന് തുടക്കമാകും.26 ന് സമാപിക്കും. എല്ലാ ദിവസവും രാവിലെ 6 ന് ഗണപതിഹോമം, 6.30 ന് പ്രഭാത പൂജകൾ, 10 ന് വിശേഷാൽ പൂജ, 11 ന് ഉച്ച പൂജ, വൈകിട്ട് 6.30ന് ദീപാരാധന ,ദീപക്കാഴ്ച, കളഭം, 7ന് സംഗീത ഭജന ,തുടർന്ന് പ്രസാദവിതരണം എന്നിവ നടക്കും.