vedaraplavu

ചാരുംമൂട് : താമരക്കുളം വേടരപ്ലാവ് ഗവ.എൽ.പി.എസിൽ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു. മുൻ എം.എൽ.എ

ആർ.രാജേഷിന്റെ ആസ്തിവികസന ഫണ്ടിൽ നിന്നുള്ള 59 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ സ്കൂൾ കെട്ടിടം നിർമ്മിക്കുന്നത്.

എം.എസ്. അരുൺ കുമാർ എം.എൽ.എ ശിലാസ്ഥാപനം നിർവ്വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു അധ്യക്ഷത വഹിച്ചു. അസി.എക്സികൂട്ടീവ് എൻജിനീയർ രേഖ റിപ്പോർട്ട് അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനൂഖാൻ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജ അശോകൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ

പി.ബി.ഹരികുമാർ , ദീപ, പഞ്ചായത്തംഗങ്ങളായ വിപ്രകാശ്, അനില തോമസ്, എ.ഇ.ഒ എൻ. ഭാമിനി, ഹെഡ്മിസ്ട്രസ് എം.ജി.ഉഷ, ജി.രാജമ്മ, പി. പ്രമോദ്,സുനിത ഉണ്ണി, കുഞ്ഞുമോൻ, വി.സതീഷ് തുടങ്ങിയവർ സംസാരിച്ചു.