ചാരുംമൂട് : പടനിലം പി.കെ.പി പോറ്റി ഗ്രന്ഥശാലയിൽ മാറുന്ന സമൂഹം - പ്രതിരോധവും വെല്ലുവിളികളും എന്ന വിഷയത്തിൽ ചർച്ചാ ക്ലാസ് നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ആർ.പ്രസാദ് ഉദ്ഘാടനം ചെയ്തു. ഡോ.എം.എസ് ബിന്ദു വിഷയാവതരണം നടത്തി. എ.എൻ.ആനന്ദൻ ,കെ.രാമകൃഷ്ണൻ, ആർ.ശശിധരൻ , ആർ.ബാലകൃഷ്ണൻ , വി.പ്രമീള എന്നിവർ ചർച്ചയിൽ പങ്കെടുത്തു