മാവേലിക്കര : നഗരസഭ ഈരേഴ വടക്ക് വാർഡിൽ നിന്ന് നാലാമത് ദേശീയ പാരാ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിന് കേരളത്തെ പ്രതിനിധീകരിച്ച് മത്സരിക്കാൻ യോഗ്യത നേടിയ എസ്.ശംഭുമോന് എം.എസ്.അരുൺകുമാർ എം.എൽ.എ ധനസഹായം നൽകി. ഭുവനേശ്വറിലെ ഒഡീഷയിൽ 24 മുതൽ 27 വരെയാണ് ചാമ്പ്യൻഷിപ്പ് . എം.എൽ.എയുടെ ധനസഹായം ബാഡ്മിന്റൻ കിറ്റ്, റാക്കറ്റ് തുടങ്ങിയ സാധനങ്ങൾ വാങ്ങുന്നതിനും യാത്രാചിലവുകൾക്കും സഹായകരമാകുമെന്ന് വാർഡ് മെമ്പർ ലീല അഭിലാഷ് പറഞ്ഞു. നഗരസഭാ ചെയർപേഴ്സൺ കെ.വി ശ്രീകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉമയമ്മ വിജയകുമാർ, കൗൺസിലർമാരായ വിമല കോമളൻ, കൃഷ്ണകുമാരി, വിജയമ്മ ഉണ്ണികൃഷ്ണൻ, കവിത ശ്രീജിത്ത്, പ്രൊഫ.വി.ഐ ജോൺസൺ, വി.പി ജയചന്ദ്രൻ, സത്യനാരായണദേവ് എന്നിവർ സംസാരിച്ചു.