
പൂച്ചാക്കൽ : കേന്ദ്ര സർക്കാരിന്റെ മാതൃകയിൽ കേരളവും ഇന്ധന നികുതി കുറയ്ക്കണം എന്നാവശ്യപ്പെട്ട് ബി.ജെ.പി. പാണാവള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സായാഹ്ന ധർണ ജില്ലാ ജനറൽ സെക്രട്ടറി എൽ.പി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്റ് തിരുനല്ലുർ ബൈജു അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ സി.ആർ.രാജേഷ്, ആർ.ഉണ്ണിക്കൃഷ്ണൻ , വൈസ് പ്രസിഡന്റുമാരായ സി.മിധുൻലാൽ , എസ്. ദിനേശ് കുമാർ , എബ്രഹാം മാത്യു, ബിന്ദുബെന്നി, സെക്രട്ടറിമാരായ ഷെൽമ സുരേഷ്, നിഷാനി ,സംസ്ഥാന സമിതിയംഗം അപർണ സെബാസ്റ്റ്യൻ, അഡ്വ .ബി. ബാലാനന്ദ്, വി.കെ.ഗോപിദാസ് തുടങ്ങിയവർ സംസാരിച്ചു.