bipin-rawat

മാവേലിക്കര: ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യു വരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനും സഹപ്രവർത്തകർക്കും പ്രണാമം അർപ്പിച്ച് അനുസ്മരണ യോഗം നടത്തി. മാവേലിക്കര വിദ്യാധിരാജാ വിദ്യാപീഠം സെൻട്രൽ സ്കൂളിൽ നടന്ന യോഗത്തിൽ ബിപിൻ റാവത്തിന്റെ ശിഷ്യനായിരുന്ന കേണൽ സി.എസ്. ഉണ്ണിത്താൻ അനുസ്മരണ പ്രഭാഷണം നടത്തി. സ്കൂൾ ട്രസ്റ്റ് വൈസ് പ്രസിഡന്റ് ജയപ്രകാശ് വല്യത്താൻ അദ്ധ്യക്ഷനായി. യോഗത്തിൽ പ്രിൻസിപ്പൽ കെ.പി. ഡിന്റോ, സ്കൂൾ ട്രസ്റ്റ് ഭാരവാഹികളായ വി. അനിൽ കുമാർ, അഡ്വ. അനിൽ വിളയിൽ, ബാലൻ പിള്ള ചെറുമഠം എന്നിവർ പങ്കെടുത്തു.