ഹരിപ്പാട്: നിയോജക മണ്ഡലത്തിലെ തീരദേശ പഞ്ചായത്തുകളായ കാർത്തികപ്പള്ളി, കുമാരപുരം, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളിൽ വേലിയേറ്റത്തെ തുടർന്ന് കനത്ത നാശ നഷ്ടമുണ്ടായവർക്ക് ധനസഹായം നൽകണമെന്ന് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടതായി രമേശ് ചെന്നിത്തല എം.എൽ.എ അറിയിച്ചു.
വീടുകളിൽ വെള്ളം കയറിയത് കൂടാതെ വ്യാപകമായി കരകൃഷിയും നശിച്ചു. വെള്ളം കെട്ടിക്കിടന്നു പകർച്ച വ്യാധി ഉണ്ടാകാനുള്ള സാദ്ധ്യത തള്ളിക്കയാനാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.