മാവേലിക്കര: തഴക്കര ഗുരു നിത്യചൈതന്യയതി ലൈബ്രറിയുടെ നേതൃത്വത്തിൽ സാംസ്‌കാരിക പൈതൃക സമ്മേളനവും ജോർജ്ജ് തഴക്കര രചിച്ച മാവേലിക്കരയും മനീഷികളും എന്ന പുസ്തകത്തിന്റെ പ്രകാശനവും 18ന് രാവിലെ 9.30ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചടങ്ങ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. എം.എസ്.അരുൺകുമാർ എം.എൽ.എ അധ്യക്ഷനാവും. പ്രോഗ്രാം കമ്മറ്റി ജനറൽ കൺവീനർ കെ.രഘുപ്രസാദ് വിഷയാവതരണം നടത്തും. പ്രൊഗ്രാം കമ്മറ്റി ചെയർമാൻ അനി വർഗീസ്, തഴക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ്, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡനന്റ് ഇന്ദിരദാസ്, മാവേലിക്കര മുൻസിപ്പൽ ചെയർമാൻ കെ.വി.ശ്രീകുമാർ, അംബിക സത്യനേശൻ, ഷീല.ജി.കെ, രവി സിതാര, സ്വാമി ഗീതാനന്ദ, പ്രൊഫ.എൻ.പരമേശ്വരൻ, വി.പി.ജയചന്ദ്രൻ, ജോർജ്ജ് തഴക്കര, ടി.ആർ.രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും.
വാർത്താ സമ്മേളനത്തിൽ സംഘാടകരായ കെ.രഘുപ്രസാദ്, അനി വർഗീസ്, വി.പി.ജയചന്ദ്രൻ, ജോർജ്ജ് തഴക്കര എന്നിവർ പങ്കെടുത്തു.