
ഹരിപ്പാട്: തനിച്ചു താമസിച്ചിരുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി. മുട്ടം ചിറ്റൂർപടീറ്റതിൽ സുരേഷ് (48) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ അയൽവാസിയാണ് വീടിന്റെ വാതിൽപ്പടിയോടു ചേർന്ന് മൃതദേഹം കണ്ടത്. കരീലക്കുളങ്ങര പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.