a

മാവേലിക്കര- യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംകോട്ട കരിന്നോട്ടുവാ മുളത്തിലഴികത്ത് സുരേന്ദ്രൻപിള്ളയുടെ മകൻ എസ്.സുധീഷിനെ (32) യാണ് തഴക്കരക്ക് സമീപം കഴിഞ്ഞ ദിവസം രാത്രിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടത്. പാറപ്പണിക്കായി എത്തിയ സുധീഷും സുഹൃത്തുക്കളും തഴക്കരയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഫോൺ വിളിച്ച് ട്രാക്കിനു സമീപത്ത് നിന്ന സുധീഷിനെ പിന്നീട് പരി​ക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.