മാവേലിക്കര: കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് മാവേലിക്കര താലൂക്കിന്റെ നേതൃത്വത്തിൽ 1971 ഇന്ത്യാപാക്ക് യുദ്ധ സുവർണ്ണ ജൂബിലി വിജയദിനാചരണം ഇന്ന് നടത്തും. ജില്ലാ കളക്ടർ എ.അലക്സാണ്ടർ ഉദ്ഘാടനം ചെയ്യും. കെ.എസ്.ഇ.എസ്.എൽ മാവേലിക്കര താലൂക്ക് പ്രസിഡന്റ് എസ്.മുരളീധര കൈമൾ അധ്യക്ഷനാവും. മാവേലിക്കര മുൻസിപ്പൽ ചെയർമാൻ കെ.വി.ശ്രീകുമാർ സംസാരിക്കും. കേണൽ സി.എസ്.ഉണ്ണിത്താൻ സ്വാതന്ത്ര്യാനന്തര യുദ്ധ സ്മരണാ പ്രഭാഷണം നടത്തും. സെക്രട്ടറി എസ്.പങ്കജാക്ഷൻപിള്ള സ്വാഗതവും, വൈസ് പ്രസിഡന്റ് കെ.റ്റി.രാധാകൃഷ്ണൻ നന്ദിയും പറയും. വീരമൃത്യു വരിച്ച ധീര സൈനികരുടെ ആശ്രിതരെ ജില്ലാ കളക്ടർ ആദരിക്കുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എസ്.മുരളീധര കൈമൾ, എസ്.വിജയൻപിള്ള, സി.എസ്.ശ്രീകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.