g

ആലപ്പുഴ: ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷൻ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച അനന്തു രമേശൻ സത്യപ്രതിജ്ഞ ചെയ്ത് ചുതമലയേറ്റു. തിരഞ്ഞെടുപ്പ് വരണാധികാരി ജില്ലാ കളക്ടർ എ. അലക്‌സാണ്ടറുടെ സാന്നിദ്ധ്യത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ എച്ച്. സലാം എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബിൻ.സി. ബാബു, സെക്രട്ടറി കെ.ആർ. ദേവദാസ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.