അമ്പലപ്പുഴ: പുറക്കാട് പുത്തൻ നട ശ്രീദേവീ ക്ഷേത്രത്തിലെ ചിറപ്പു മഹോത്സവവും ഭാഗവത പാരായണ യജ്ഞവും ഇന്ന് മുതൽ 26 വരെ നടക്കും. ഇന്ന് രാവിലെ 10.55 നും 11.23 നും മദ്ധ്യേ കണ്ണമംഗലം ദാമോദരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി സന്തോഷ് ശാന്തിയുടെ സാന്നിദ്ധ്യത്തിൽ കാപ്പുകെട്ടും. നേർച്ചത്താലം, ദേശ താലപ്പൊലി, ചെണ്ടമേളം,കഞ്ഞിസദ്യ,പുഷ്പാലങ്കാരം,പ്രത്യേക പൂജകൾ, ഗുരുതി, കലംപൊങ്കാല തുടങ്ങിയവ ഉത്സവത്തിന്റെ ഭാഗമായി നടക്കും.