അമ്പലപുഴ: പട്ടികജാതി വിദ്യാർത്ഥിയായ മകളെ അദ്ധ്യാപകർ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായി പരാതി. പുറക്കാട് പഞ്ചായത്ത് സ്വദേശിയായ പിതാവ് അമ്പലപ്പുഴ ഡിവൈ.എസ്.പിക്ക് ഇത് സംബന്ധിച്ച് പരാതി നൽകി. പ്ലസ് വൺ വിദ്യാർത്ഥിനിയെ ചില അദ്ധ്യാപകർ ചേർന്ന് ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ഭക്ഷണം നൽകാതിരിക്കുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. മാനസികമായ തകർന്ന മകൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ധ്യാപകർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ പറയുന്നു.