ആലപ്പുഴ : പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക, ഡിസംബർ മാസത്തിലെ പെൻഷൻ വിതരണം ചെയ്യുക, കുടിശിക ക്ഷാമബത്ത അനുവദിക്കുക , ഇടക്കാലാശ്വാസം വർദ്ധിപ്പിക്കുക, എല്ലാ മാസവും ആദ്യ പ്രവൃത്തി ദിവസം പെൻഷൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കെ.എസ്.ആർ.ടി.സി പെൻഷണേഴ്സ് ഓർഗനൈസേഷൻ ആലപ്പുഴ യൂണിറ്റ് ബസ് സ്റ്റേഷൻ കേന്ദ്രീകരിച്ചു സമരം തുടങ്ങി. ജില്ലാ സെക്രട്ടറി ഇ.ബി.വേണുഗോപാൽ ധർണ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി വി.രാധാകൃഷ്ണൻ , കേന്ദ്ര കമ്മിറ്റി അംഗം ജി.തങ്കമണി , ജില്ലാ ട്രഷറർ എ.പി.ജയപ്രകാശ്, എ.ബഷീർകുട്ടി ,കെ.ജെ.ആൻറണി, എം.പി.പ്രസന്നൻ, കെ.എം.സിദ്ധാർഥൻ, എസ്. പ്രേംകുമാർ, എം.ജെ.സ്റ്റീഫൻ, വി.വി.ഓംപ്രകാശ്, കെ.പുഷ്പാഗദൻ ,പി.കെ.നാണപ്പൻ, ഇ.എ.ഹക്കീം ,എം.പുഷ്പാംഗദൻ, കെ.ബി.അപ്പുകുട്ടൻ എന്നിവർ സംസാരിച്ചു.