ambala

അമ്പലപ്പുഴ: ദേശീയ ഊർജ്ജ സംരക്ഷണ ദിനാഘോഷത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ഇലക്ട്രിക്കൽ സർക്കിൾ ആലപ്പുഴയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൈക്കിൾ - കാൽനട റാലിയുടെ സമാപന സമ്മേളനം എച്ച്. സലാം എം. എൽ .എ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ബീച്ചിൽ നടന്ന ചടങ്ങിൽ ആലപ്പുഴ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ആർ.ആർ.ബിജു അധ്യക്ഷത വഹിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് ഡോ. വി. എൻ.ജയചന്ദ്രൻ വിഷയാവതരണം നടത്തി. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്ക് നഗരസഭ ചെയർപേഴ്സൺ സൗമ്യരാജ് സമാനങ്ങൾ വിതരണം ചെയ്തു. കൗൺസിലർമാരായ പ്രഭാ ശശികുമാർ, സിമി, ആലപ്പുഴ ട്രാൻസ്മിഷൻ സർക്കിൾ എക്സിക്യൂട്ടീവ് എൻജിനീയർ എം. ഇന്ദു എന്നിവർ സംസാരിച്ചു. ആലപ്പുഴ ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ വി .വി. സുനിൽകുമാർ സ്വാഗതവും, ചേർത്തല ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ മായാമുകുന്ദൻ നന്ദിയും പറഞ്ഞു. ആർ. ബാബു, എ .എം. ഷിറാസ്, കെ..എച്ച് .ലേഖ, മായാ എസ് നായർ, പ്രദീപ്കുമാർ, എ .എസ് .ആസാദ്, ആർ രാജശേഖരൻ, ബിലാൽ, ജാഫർമോൻ എന്നിവർ പങ്കെടുത്തു.