കായംകുളം: എം.എ.ൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തിലെ കണ്ണമംഗലം തെക്ക് ഗവൺമെന്റ് യുപി സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി
വി ശിവൻകുട്ടി നിർവഹിച്ചു. യു പ്രതിഭ എം എൽ എ അധ്യക്ഷത വഹിച്ചു.

3230 ചതുരശ്ര അടി വിസ്തീർണത്തിലാണ് പുതിയ ബഹുനില കെട്ടിടം നിർമ്മിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി സുധാകരക്കുറുപ്പ്, വിദ്യാഭ്യാസ ഉപഡയറക്ടർ ഷൈല ടി.ആർ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലളിതാ ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.