sndp-chengannoor

ചെങ്ങന്നൂർ :എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ.ട്രസ്റ്റിന്റെയും നേതൃപദവിയിൽ 25 വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശന്റെ നോടുള്ള ആദരമായി നടപ്പാക്കുന്ന 'ഒരു വിദ്യാലയം ഒരുവീട് "പദ്ധതിയിൽ എസ്.എൻ ട്രസ്റ്റ് ചെങ്ങന്നൂർ സബ് ആർ.ഡി.സിയുടെ നേതൃത്വത്തിൽ രണ്ട് വീടുകളുടെ നിർമ്മാണം ആരംഭിച്ചതായി ചെയർമാൻ ഡോ.എ.വി.ആനന്ദരാജും കൺവീനർ അനിൽ പി.ശ്രീരംഗവും അറിയിച്ചു. എസ്.എൻ.ട്രസ്റ്റ് സ്‌കൂൾ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും നേതൃത്വത്തിലാണ് വീടുകൾ നിർമ്മിക്കുന്നത്.