ആലപ്പുഴ: തോട്ടപ്പള്ളി റോഡിൽ അമിതഭാരം കയറ്റിയ കരിമണൽ വണ്ടികൾ കടത്തിവിടുന്നത് ചൂണ്ടിക്കാണിച്ച മുൻ ഡെപ്യൂട്ടി തഹസിൽദാരെ പൊലീസ് മർദ്ദിച്ചെന്ന ആരോപണം ജില്ലാ പൊലീസ് മേധാവി നിഷേധിച്ചു.
ദൃശ്യമാദ്ധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷനംഗം വി.കെ. ബീനാകുമാരി സ്വമേധയാ രജിസ്റ്റർ ചെയ്ത
കേസിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ആരോപണം പൊലീസ് നിഷേധിച്ചത്. തോട്ടപ്പള്ളി ഫിഷിംഗ് ഹാർബർ കവാടത്തിൽ വൻതോതിൽ മണൽ അടിഞ്ഞു കൂടിയതിനെ തുടർന്ന് മത്സ്യബന്ധന ബോട്ടുകൾക്കും വള്ളങ്ങൾക്കും ഫിഷിംഗ്
ഹാർബറിൽ പ്രവേശിക്കാൻ കഴിയാതെ വന്നപ്പോഴാണ് മണൽ നീക്കം ചെയ്യാൻ തീരുമാനിച്ചതെന്ന് റിപ്പോർട്ടിൽ
പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മിഷൻ കേസ് തീർപ്പാക്കി.