കുട്ടനാട് : എസ്.എൻ.ഡി.പി യോഗം കണ്ണാടി കിഴക്ക് 2349ാം നമ്പർ ശാഖായോഗം വക ശ്രീ ശിവഗിരീശ്വര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മണ്ഡലം ചിറപ്പ് മഹോത്സവം ഇന്ന് മുതൽ 27 വരെ നടക്കും. എല്ലാ ദിവസവും രാവിലെ 5.30 ന് നടതുറക്കൽ, നിർമ്മാല്യ ദർശനം,വൈകിട്ട് ദീപാരാധന, ദീപക്കാഴ്ച എന്നിവ ഉണ്ടാകും. ഇന്ന് രാവിലെ മഹാ മൃത്യുഞ്ജയഹോമം, വൈകിട്ട് 6 ന് താലപ്പൊലി വരവ്, 18ന് രാവിലെ 7 മുതൽ നീരാഞ്ജന വഴിപാട്, 21ന് രാവിലെ ഒറ്റ നാരങ്ങാവിളക്ക്, 26 രാവിലെ 6.30 മുതൽ നവഗ്രഹ പൂജ, 27ന് വൈകിട്ട് 6.30ന് ഒറ്റത്താലം വരവ് എന്നീ പരിപാടികൾ നടത്തക്കുമെന്ന് ശാഖായോഗം പ്രസിഡന്റ്‌ എം.ആർ.സജീവ്, സെക്രട്ടറി കെ.കെ.കുട്ടപ്പൻ എന്നിവർ അറിയിച്ചു.