ഹരിപ്പാട്: നഗരസഭയിൽ മലേറിയ എലിമിനേഷൻ പ്രഖ്യാപനം നടന്നു. നഗരസഭ ചെയർമാൻ കെ.എം.രാജു അദ്ധ്യക്ഷനായി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീവിവേക്, പി എച്ച് സി ഹെൽത്ത് ഇൻസ്‌പെക്ടർ സുനിൽ , നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ ബിനോയി എന്നിവർ സംസാരിച്ചു. നഗരസഭ കൗൺസിൽ അംഗങ്ങൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ആശ പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു