
അമ്പലപ്പുഴ: അമ്പലപ്പുഴ-തിരുവല്ല റോഡിൽ നിന്ന് ജീപ്പ് നിയന്ത്രണം തെറ്റി വെള്ളക്കെട്ടിലേക്കു മറിഞ്ഞു മൂന്ന് പേർക്ക് പരിക്കേറ്റു. മാരാരിക്കുളം വടക്ക് അരശിർകടവിൽ നിയോ (23), നെടുമുടി സ്വദേശി വിപിൻ, ബുധനൂർ സ്വദേശി കെ.അഖിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 4.30ഓടെ തകഴി ജംഗ്ഷനിൽ നിന്ന് തിരുവല്ല ഭാഗത്തേക്കു പോകുന്ന വഴി തകഴി പാലത്തിനു മുമ്പായാണ് വാഹനം അപകടത്തിൽപ്പെട്ടത്. തകഴി അഗ്നി രക്ഷാ സേന എത്തി വാഹനത്തിൽ കുടുങ്ങിയവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.