award

മാന്നാർ: കുട്ടമ്പേരൂർ കുറ്റിയിൽ ശ്രീ ദുർഗ്ഗാ ദേവിക്ഷേത്രത്തിലെ 2021 ലെ ശ്രീദുർഗാ പുരസ്‌ക്കാരം ഭാഗവതയജ്ഞാചാര്യൻ പൊന്നേഴ ഗോപിനാഥന് സമ്മാനിച്ചു. ക്ഷേത്ര സമിതി പ്രസിഡന്റ് കെ.മദനേശ്വരൻ പുരസ്‌കാരദാനം നിർവഹിച്ചു. സമ്മേളനം ജ്യോതിഷ പണ്ഡിതൻ ദാമോദരൻ പോറ്റി ഉദ്ഘാടനം ചെയ്തു. മുഖ്യ കാര്യദർശി അഡ്വ.കെ.വേണുഗോപാൽ അധ്യക്ഷത വഹിച്ചു. സപ്താഹ കമ്മിറ്റി ചെയർമാൻ കെ.പി.നാരായണക്കുറുപ്പ്, കൺവീനർ സി.ഒ. വിശ്വനാഥൻ,കെ.വി.രാമകൃഷ്ണൻ ,ലിലാഭായി ദിവാകരൻ, രത്നമണി ചെല്ലപ്പൻ കെ. മദന രാജൻ, മൻമഥൻ കുറ്റിയിൽ , മോഹനൻ, രാധാകൃഷ്ണൻ, മുകേഷ് എന്നിവർ സംസാരിച്ചു.