ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച നെടുമുടി 15ാം വാർഡിൽ ഇന്നലെ പക്ഷികളെ കൂട്ടത്തോടെ കൊന്ന് കത്തിച്ചു. 1975 പക്ഷികളെയാണ് കൊന്നത്. രോഗം സ്ഥിരീകരിച്ച നെടുമുടി വാർ‌ഡ് 4, 12, കരുവാറ്റ വാർഡ് 1 എന്നിവിടങ്ങളിൽ കത്തിക്കാനുള്ള വിറകിന്റെ ലഭ്യതയിൽ പ്രതിസന്ധി നേരിട്ടതിനാൽ കള്ളിംഗ് ഇന്നത്തേക്ക് മാറ്റിവെച്ചു. ഇവിടങ്ങളിൽ ഏകദേശം 16000 ത്തോളം പക്ഷികളെ ഇന്ന് കൊല്ലും. കരുവാറ്റ, ചെറുതന, നെടുമുടി, ഹരിപ്പാട് പ്രദേശങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസം ആയച്ച സാമ്പിളുകളുടെ ഫലം വരാനുണ്ട്.