മാവേലിക്കര: എസ്.എൻ.ഡി.പി യോഗം ടി.കെ.മാധവൻ സ്മാരക യൂണിയന്റെ അപേക്ഷ പരിഗണിച്ച് ദേശാഭിമാനി ടി.കെ.മാധവന്റെ പ്രതിമ നഗരസഭ വക പാർക്കിൽ സ്ഥാപിക്കാൻ ഐകകണ്‌ഠേന തീരുമാനിച്ച മാവേലിക്കര നഗരസഭാ കൗൺസിലിന് മാവേലിക്കര യൂണിയൻ നന്ദി രേഖപ്പെടുത്തി.
യൂണിയന് പിന്തുണ നൽകിയ എസ്.എൻ.ഡി.പി യോഗം നേതൃത്വം,മുനിസിപ്പൽ ചെയർമാൻ, കൗൺസിൽ അംഗങ്ങൾ, മാദ്ധ്യമപ്രവർത്തകർ, വിവിധ രാഷ്ട്രീയ കക്ഷികൾ, ജനകീയ സംഘടനകൾ, ടി.കെ.മാധവൻ ഫൗണ്ടേഷൻ, പൊതുജനങ്ങൾ, ശാഖാ ഭാരവാഹികൾ, പ്രവർത്തകർ, പോഷക സംഘടന പ്രവർത്തകർ എന്നിവരോടും യൂണിയൻ യോഗം നന്ദി അറിയിച്ചു. യോഗത്തിൽ യൂണിയൻ കൺവീനർ ഡോ.എ.വി.ആനന്ദരാജ് അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൺവീനർമാരായ ഗോപൻ ആഞ്ഞിലിപ്ര, രാജൻ ഡ്രീംസ് , അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗങ്ങളായ വിനു ധർമ്മരാജൻ, സുരേഷ് പള്ളിക്കൽ എന്നിവർ സംസാരിച്ചു.