മാവേലിക്കര: കേരള മുൻസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ സി.ഐ.റ്റി.യു മാവേലിക്കര നഗരസഭ യൂണിറ്റിന്റെ നേതൃത്വത്തിൽ അവകാശ ദിനാചരണം നടത്തി. ശമ്പള പരിഷ്‌കരണത്തിലെ പോരായ്മകൾ പരിഹരിക്കുക, കണ്ടിജന്റ് ജീവനക്കാരെ പൊതു സർവ്വീസിൽ ഉൾപ്പെടുത്താനുള്ള നടപടികൾ ത്വരിതപ്പെടുത്തുക, ശുചീകരണത്തിനുള്ള പണിയായുധങ്ങൾ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ദിനാചരണം നടത്തിയത്. സി.ഐ.റ്റി.യു മാവേലിക്കര ഏരിയ സെക്രട്ടറി എസ്.അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഡി.തുളസിദാസ് അധ്യക്ഷനായി. സെക്രട്ടറി കെ.ലതിക, അഭിലാഷ്, ഹരീന്ദ്രൻപിള്ള, സുമീഷ് എന്നിവർ സംസാരിച്ചു.