
ആലപ്പുഴ: സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ പി.വി.സത്യനേശൻ കേരള ലാൻഡ് ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ ചെയർമാനായി വീണ്ടും ചുമതലയേൽക്കും. സി.പി.ഐ സംസ്ഥാന കൗൺസിൽ യോഗമാണ് തീരുമാനമെടുത്തത്. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി.പുരുഷോത്തമന്റെ നിര്യാണത്തെ തുടർന്ന് 2020 ൽ കെ.എൽ.ഡി.സി ചെയർമാനായി ചുമതലയേറ്റിരുന്നു . തിരുവിതാംകൂർ കയർ ഫാക്‌ടറി വർക്കേഴ്‌സ് യൂണിയൻ (എ.ഐ.ടി.യു.സി) ജനറൽ സെക്രട്ടറി, എ.ഐ.ടി.യു.സി ദേശീയ കൗൺസിൽ അംഗം, കേരള സ്റ്റേറ്റ് കയർ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന ജനറൽ , സി ആർ സി അംഗം സെക്രട്ടറി തുടങ്ങിയ രംഗങ്ങളിലും പ്രവർത്തിക്കുന്നു . മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് , എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് , ഓൾ കേരള മാറ്റ്സ് ആൻഡ് മാറ്റിംഗ്സ് അസോസിയേഷൻ പ്രസിഡന്റ് , ന്യൂ മോഡൽ കയർ മാറ്റ്സ് ആൻഡ് മാറ്റിംഗ്സ് സംഘം പ്രസിഡന്റ് , കയർ കടാശ്വാസ കമ്മീഷൻ അംഗം, കയർ ബോർഡ് അഡ്വൈസറി ബോർഡ് അംഗം , കേരള അഗ്രോ ഇൻഡസ്‌ട്രിയൽ കോർപ്പറേഷൻ ബോർഡ് അംഗം , കയർ മിഷ്യനറി മാനുഫാക്ച്ചറിങ് കമ്പനി ബോർഡ് അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട് .