
അലപ്പുഴ: സിവിൽ സപ്ലൈസ് ഗോഡൗണിലെ ചുമട്ടുതൊഴിലാളിയായ പള്ളാത്തുരുത്തി പുത്തൻചിറ പുത്തൻവീട്ടിൽ സക്കീർ ഹുസൈൻ (43) ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. എഫ്.സി.ഐയിൽ ജോലിക്കിടയിൽ കുഴഞ്ഞു വീണ സക്കീറിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എ ഐ ടി യു സി തിരുമല തെക്കേക്കര മുൻ യൂണിറ്റ് കൺവീനറും സി.പി.ഐ അംഗവുമാണ് . ഭാര്യ: നസീറ. മക്കൾ: ഫർസാന, നിഹ.