ആലപ്പുഴ: ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിക്കുന്ന ജില്ലയിലെ ആദ്യ പൊലീസ്‌ സ്റ്റേഷൻ എന്ന ബഹുമതിയ്ക് മാരാരിക്കുളം പൊലീസ് സ്റ്റേഷൻ അർഹമായി. പൊതുജനങ്ങൾക്ക് ലഭിക്കുന്ന മികച്ച സേവനങ്ങളും, ഫലപ്രദമായ ക്രമസമാധാന പാലനത്തിലൂടെ കുറ്റകൃത്യം തടയുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തി സമാധാന അന്തരീക്ഷം ഉറപ്പുവരുത്തിയതിനാണ് അംഗീകാരം. മികച്ച സേവനം നൽകുന്നതിനായി നിരവധി സൗകര്യങ്ങളും സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്. മികച്ച റിസപ്ഷൻ ഡസ്ക്, പി.ആർ.ഒ ഡെസ്ക്, അംഗപരിമിതർക്കും ഭിന്ന ശേഷിക്കാർക്കും ടോയ്ലറ്റ്, റാമ്പ് സൗകര്യം, റൂഫ് ടോപ് സോളാർ പദ്ധതി, എയർകണ്ടീഷൻ ചെയ്ത എസ്.എച്ച് .ഒ, എസ് .ഐ ഓഫീസ് റൂം, കംപ്യൂട്ടർ റൂം, പൊലീസ് ഉദ്യോഗസ്ഥരുടെ വിശ്രമസ്ഥലം, മികച്ച ശുചിമുറികൾ, പൊതുജന സൗഹൃദ അന്തരീക്ഷം, സ്റ്റേഷനിലും പരിസരത്തും നടപ്പിലാക്കിയിട്ടുള്ള ഗ്രീൻ പ്രോട്ടോക്കോൾ സംവിധാനം, സ്റ്റേഷനിലെ വിവിധ റെക്കോഡുകളുടെ സംരക്ഷണം, സ്റ്റേഷനിൽ വരുന്നവർക്ക് ഇരിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യം, വിശാലമായ പാർക്കിംഗ് സൗകര്യം, വായനാ സൗകര്യം, സ്റ്റേഷന് മുൻവശം മനോഹരമായ പൂന്തോട്ടം തുടങ്ങി പൊതുജനങ്ങൾക്ക് പ്രയോജനകരമായ നിരവധി കാര്യങ്ങൾ സ്റ്റേഷനിലും പരിസരത്തും ഏർപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ നാല് മാസമായി ഐ.എസ്.ഒ അധികൃതർ സ്റ്റേഷനിലും പരിസരത്തും നടത്തിയ ആശയ വിനിമയങ്ങൾക്കും അന്വേഷണങ്ങൾക്കും ശേഷമാണ് അംഗീകാരത്തിനായി സ്റ്റേഷനെ പരിഗണിച്ചത്. നിലവിൽ എസ്.രാജേഷ് ആണ് മാരാരിക്കുളം .എസ്.എച്ച്.ഒ

.