തൃക്കുന്നപ്പുഴ: എസ്.എൻ.ഡി.പി യോഗം 820-ാം നമ്പർ കിഴക്കേക്കര തെക്ക് ശാഖാങ്കണത്തിലെ ഗുരുക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠയുടെ ഒന്നാമത് വാർഷികാഘോഷം ഇന്നും നാളെയുമായി ശിവഗിരിമഠം തന്ത്രി ശ്രീനാരായണപ്രസാദിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. പൊതുസമ്മേളനം,മഹാപ്രസാദ വിതരണം , ആദരിക്കൽ എന്നിവ ഉണ്ടാകും. ഇന്ന് രാവിലെ 7.30ന് ശാഖായോഗം പ്രസിഡന്റ് എൻ.ശിവാനന്ദൻ പതാക ഉയർത്തും. നാളെ രാവിലെ 10.30ന് പൊതുസമ്മളനത്തിൽ ശാഖായോഗം പ്രസിഡന്റ് എൻ.ശിവാനന്ദൻ അദ്ധ്യക്ഷത വഹിക്കും. ശിവഗിരിധർമ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ ഉദ്ഘാടനം ചെയ്യും. ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ മുഖ്യപ്രഭാഷണം നടത്തും. ചേപ്പാട് യൂണിയൻ സെക്രട്ടറി എൻ.അശോകൻ ആദരിക്കൽ ചടങ്ങ് നിർവഹിക്കും. തുടർന്ന് മഹാപ്രസാദം.