മാവേലിക്കര: കണ്ണമംഗലം തെക്ക് മഹാദേവർ ക്ഷേത്രത്തിലെ അഞ്ചാം ഉത്സവത്തോടനുബന്ധിച്ചു നടന്ന സ്വീകരണ സമ്മേളനം ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. അഞ്ചാം ഉത്സവ കമ്മിറ്റി പ്രസിഡന്റ് ഗോപകുമാർ അധ്യക്ഷനായി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പ്രദീപ്, അഡ്‌ഹോക് കമ്മിറ്റി പ്രസിഡന്റ് പത്മകുമാർ, സെക്രട്ടറി ഉണ്ണികൃഷ്ണൻ, കണ്ണമംഗലം തെക്ക് ഹൈന്ദവ കരയോഗം പ്രസിഡന്റ് ശബരിനാഥ്, സെക്രട്ടറി എൻ.രാജൻ, മഹാദേവർ ക്ഷേത്രം മാനേജർ ഹരികുമാർ, അഡ്‌ഹോക് കമ്മിറ്റി അംഗം സി.എസ്.ഗോകുൽ എന്നിവർ സംസാരിച്ചു.