
അരൂർ: വേലിയേറ്റം മൂലം കനത്ത വെള്ളക്കെട്ടിലായ കുടുംബങ്ങൾ റോഡിൽ അടുപ്പ് കൂട്ടി പ്രതിഷേധിച്ചു. എഴുപുന്ന പഞ്ചായത്ത് 12 -ാം വാർഡ് കോeങ്കരി മാർക്കറ്റിന് തെക്കുവശം താമസിക്കുന്ന കുടുംബങ്ങളിലെ വീട്ടമ്മമാരാണ് നടുറോഡിൽ ഭക്ഷണം പാചകം ചെയ്തത്. ദിവസങ്ങളായി വീടിനുള്ളിൽ വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ പാചകം ചെയ്യുവാനോ കിടന്നുറങ്ങുവാനോ കഴിയാത്ത സ്ഥിതിയാണെന്നും അധികൃതരുടെ അലംഭാവം തങ്ങളുടെ ദുരിതം ഇരട്ടിയാക്കിയതായും പ്രതിഷേധക്കാർ പറഞ്ഞു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തംഗം എൻ.കെ.രാജീവൻ സ്ഥലം സന്ദർശിച്ചു.