
ചാരുംമൂട് : വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനായി കേരളകൗമുദി ആവിഷ്കരിച്ച എന്റെ കൗമുദി പദ്ധതിക്ക് സെന്റ് മേരീസ് എൽ.പി സ്‌കൂളിൽ തുടക്കമായി . ആന്നിയിൽ സി.പി. തരകന്റെ സ്മരണാർത്ഥം ഭാര്യ റെയ്ച്ചൽ തരകനാണ് സ്‌കൂളിലേക്ക് ആവശ്യമായ പത്രം സ്‌പോൺസർ ചെയ്തത്. എസ്.എം.സി ചെയർമാൻ പാട്രിക്ക് ആന്റണിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്‌കൂൾ ഹെഡ്മിസ്ട്രസ് ഡെയ്സി മോൾക്ക് റെയ്ച്ചൽ തരകൻ കേരളകൗമുദിയുടെ കോപ്പി കൈമാറി ഉദ്ഘാടനം നിർവഹിച്ചു. കേരളകൗമുദി സർക്കുലേഷൻ മാനേജർ രമേശ് പണിക്കർ പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർ അനിലാതോമസ്,കേരളകൗമുദി സർക്കുലേഷൻ റെപ്രസന്റേറ്റീവ് എ.എസ് .അനീഷ്, എന്നിവർ സംസാരിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ഡെയ്സി മോൾ സ്വാഗതവും സിസ്റ്റർ ജാസ്മിൻ മേരി നന്ദിയും പറഞ്ഞു.